Posted in തരംതിരിക്കാത്ത | Tagged | ഒരു അഭിപ്രായം ഇടൂ

മാദ്ധ്യമപ്പൂച്ചയ്ക്ക് ആരാണ് മണികെട്ടുക…?


മാദ്ധ്യമപ്പൂച്ചയ്ക്ക് ആരാണ് മണികെട്ടുക…?.

Posted in തരംതിരിക്കാത്ത | ഒരു അഭിപ്രായം ഇടൂ

30 മീറ്ററില്‍ ദേശീയ പാത പണിയാം : പിന്നെ കേന്ദ്രത്തിന്റെ പിടിവാശി ആര്‍ക്കുവേണ്ടിയാണ് ?


കരമന – കളിയിക്കാവിള റോഡ് സംസ്ഥാന ഗവണ്‍മെന്റ് നാലുവരിയാക്കുന്നു. ഇവിടെ 30.5 മിറ്റര്‍ സ്ഥലത്ത് ദേശീയ പാത 4 വരിയായി, സര്‍വ്വീസ് റോഡും യൂട്ടിലിറ്റി കൊറിഡോറും ഉള്‍പ്പെടെ പണിയുവാനുള്ള എസ്റ്റിമേറ്റാണ് സര്‍ക്കാര്‍ തയ്യാറാക്കിയിക്കുന്നത്. പാത നിര്‍മ്മാണത്തിന്റെ ഔപചാരിക ഉത്ഘാടനം 2010 നവംബര്‍ 16 ന് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. നിലവിലുള്ള സ്ഥലത്ത് നാലുവരിപ്പാത പണിയാനാവില്ലെന്ന ബി.ഒ.ടി അനുകൂലികളുടെ കള്ള പ്രചരണം ഇതോടെ പൊളിഞ്ഞു വീഴുകയാണ്.

 

കേരളത്തില്‍ ദേശീയ പാതകള്‍ കടന്നു പോകുന്ന  5 ജില്ലകളില്‍, ഇന്ത്യന്‍ റോഡ്‌ കോണ്ഗ്രസ് നിബന്ധന പ്രകാരം മേല്‍ സൂചിപ്പിച്ചതുപോലെ 4 വരിയോ 6 വരിയോ ആയി പാത നിര്‍മിക്കാന്‍ ആവശ്യമായ 30.5 മീറ്റര്‍ സ്ഥലം ഉണ്ട്. ശേഷിക്കുന്ന 5 ജില്ലകളില്‍ 30.5 മീറ്റര്‍ സ്ഥലം വരെ വിട്ടുകൊടുക്കാന്‍ പ്രാദേശിക ജനസമൂഹം തയ്യാറായിട്ടുണ്ട്. അതായത് ഒരിഞ്ചു ഭൂമി പോലും വിട്ടു തരില്ല എന്ന നിലപാടില്‍ നിന്നും വിട്ടു വീഴ്ച ചെയ്യുവാന്‍ ജനങ്ങള്‍ തയ്യാറായിരിക്കുന്നു…..

ദേശീയ പാത അതോ­റിറ്റി, ബി.ഒ.ടി  മുതലാളിയുടെ ഇഷ്ട പ്രകാരം 45 മീറ്ററില്‍ തന്നെ പണിതാലേ അത് ദേശീയ പാത ആവൂ എന്ന് വാശിപിടിക്കുകയാണ്. ഇതിനായി, ആദ്യത്തെ സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം പ്രത്യേകിച്ച് ഒരു കാരണവും പറയാതെ, അവരിടപെട്ട് അട്ടിമറിച്ചു.വന്‍തോതിലെ സ്ഥലമെടുപ്പില്‍ ഒളിഞ്ഞിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് സാദ്ധ്യതകളും വമ്പന്‍ ആഡംബരപാത ഒരുക്കുമ്പോള്‍ (വെറും ഒരു കിലോമീറ്റര്‍ റോഡിടാന്‍ 17 കോടിയാണ് എസ്റ്റിമേറ്റ്) ഉണ്ടാകുന്ന വമ്പന്‍ വെട്ടിപ്പിനുള്ള സാദ്ധ്യതകളുമാണ് ഈ പിടിവാശിക്കുപിന്നിലുള്ളത്

 

കേരളത്തിലെ രാഷ്ട്രീയ കക്ഷികളെ പലവിധ സ്വാധീനത്തിലൂടെ അവര്‍ക്ക് കയ്യിലെടുക്കാന്‍ കഴിയുമായിരിക്കും. പക്ഷേ ഈ ദുര്‍വാശിക്കുമുന്നില്‍ കുടിയിറങ്ങുവാന്‍ പാതയ്ക്കിരു വശവുമുള്ള ജനത തയ്യാറല്ല. 45 മീറ്റര്‍ എടുക്കാന്‍ തന്നെ വാശിപിടിച്ചാല്‍ അവര്‍ സമരം, പ്രക്ഷോഭം, കേസും, വഴക്കും ഒക്കെയ്യായി മുന്നോട്ടു പോകും. ഫലം നിലവിലുള്ള 30 മീറ്ററില്‍ 4 വരിയോ 6 വരിയോ സുഗമമായി നിര്‍മിക്കാന്‍/ ഉടന്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ ഉള്ള സാധ്യത തന്നെ അടയും… കേരളത്തില്‍ നാലുവരി പാത ഒരു കാലത്തും വരുകയേ ഇല്ല…

 

30 മീ­റ്റ­റില്‍ നാ­ലു­വ­രി­യാ­യി ദേശീ­യ പാ­ത ഉ­ടന്‍ പ­ണിയുക അതി­നാ­യി പ്ര­ക്ഷോ­ഭം തു­ട­ങ്ങു­ക….

കേ­ന്ദ്ര മാ­ന­ദ­ണ്ഡ­ങ്ങള്‍ അ­ടി­ച്ചേല്‍­പ്പിച്ച് കേ­ര­ള­വി­ക­സന­ത്തെ ത­കര്‍­ക്കു­വാ­നു­ള്ള ഗൂ­ഡ നീ­ക്കങ്ങ­ളെ തി­രി­ച്ചറിയുക


Posted in തരംതിരിക്കാത്ത | Tagged , , , | ഒരു അഭിപ്രായം ഇടൂ

വർഗ്ഗ താല്പര്യത്തിനനുസരിച്ച് മാറ്റപ്പെടുന്ന നീതി വ്യവസ്ഥ




നീതിപീഠത്തിന്റെ അന്തസ്സിനെ കുറിച്ച് നടക്കുന്ന ചർച്ചകൾ പലപ്പോഴും അതിനെ ഒരു വിശുദ്ധ പശുവായോ, ചരിത്രാതീത കാലം മുതൽ സ്വാധീന വിമുക്തമായിരിക്കുന്ന സംവിധാനമായോ ചിത്രീകരിക്കുന്നു….

എംഗത്സ് പക്ഷേ, നീതിന്യായ വ്യവസ്ഥയെ ഇങ്ങനെയാണ് കാണുന്നത് :
“കേന്ദ്രീകരിക്കപ്പെട്ട ഭരണകൂടാധികാരവും അതിന്റെ സർവ്വവ്യാപിയായ ഉപകരണങ്ങളായ സൈന്യം, പോലീസ്, ഉദ്യോഗസ്ഥ വ്യന്ദം, പുരോഹിതന്മാർ, നീതിന്യായ വ്യവസ്ഥ എന്നിവയെല്ലാം വ്യവസ്ഥാപിതവും ശ്രേണീബദ്ധവുമായ തൊഴിൽ വിഭജനത്തിൽ നിന്ന് രൂപം കൊണ്ടതാണ്. അതിന്റെ ആദ്യകാല കേന്ദ്രം സർവ്വാധികാരിയായിരുന്ന രാജാവിന്റെ വാഴ്ചയായിരുന്നു. ഫ്യൂഡലിസത്തിനെതിരായ പോരാട്ടത്തിൽ ആധുനിക മദ്ധ്യവർഗ്ഗത്തിന് സഹായകമായ ആയുധങ്ങളായാണ് ഈ വിഭജനം ഉണ്ടായത്. തുടർന്നുണ്ടായ ഭരണ രൂപങ്ങൾ പാർലമെന്ററി ജനാധിപത്യത്തിന്റെ കീഴിലായി, അത് സമ്പന്നന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായി…”

ഇന്ത്യൻ നീതിന്യായ സംവിധാനത്തെ പരിശോധിച്ചാലും ഈ മാറ്റം ദൃശ്യമാണ്….
സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യൻ ഭരണഘടനയിലെ മൌലികാവകാശങ്ങൾ നടപ്പാക്കിക്കിട്ടാനുള്ള ആദ്യ കേസ് എന്നു വിശേഷിപ്പിക്കാവുന്നതാണ് എ.കെ ഗോപാലൻ കേസ്. അതിൽ തന്റെ രാഷ്ടീയ പ്രവർത്തനത്തെ കടിഞ്ഞാണിടുന്ന ദുഷ്ടലാക്കോടെയുള്ള കുരുതൽ തടങ്കൽ, മൌലികാവകാശ ലംഘനമാണെന്ന എ.കെ.ജി യുടെ വാദം അന്നത്തെ കോടതി ബധിര കർണ്ണങ്ങളോടെയാണ് കേട്ടത്. എംഗത്സ് പറഞ്ഞിട്ടുള്ള പോലെ തന്നെ, രാജ്യം ഭരിച്ചുതുടങ്ങിയിട്ടുള്ള കോൺഗ്രസ്സിന്റെ ഇംഗിതത്തിനനുസരിച്ചുള്ള നിലപാട്…

പിന്നീട്, മുതലാളിത്ത സാമ്പത്തിക കുഴപ്പത്തിൽ നിന്ന് മറികടക്കാനുള്ള കെയിനീഷ്യൻ സിദ്ധാന്തത്തിന്റെ പ്രയോഗമായും വർദ്ധിച്ചുവരുന്ന സോഷ്യലിസ്റ്റ് ചേരിയുടെ സ്വാധീനത്തെ മറികടക്കാനും ലോകത്ത്, നിയന്ത്രിത – ക്ഷേമ മുതലാളിത്ത സിദ്ധാന്തം പ്രയോഗത്തിൽ വന്നു. ഇന്ത്യയും ഇന്ദിരയും അതിനനുസരിച്ച് ചരിച്ചു. രാജ്യമെമ്പാടം സാധാരണക്കാർക്കായി ക്ഷേമ പ്രവർത്തനങ്ങളും ദേശസാൽക്കരണവും പൊടിപൊടിച്ചു…
അക്കാലത്ത് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ പത്രവാർത്തകണ്ടും നടപടിയെടുക്കാൻ തുടങ്ങിയ ജുഡീഷ്യറിയുടെ ആക്ടിവിസത്തെ നാം വാനോളം പുകഴ്ത്തി… പക്ഷേ അതെല്ലാം ഭരണകൂട നയത്തിന്റെ ഭാഗം മാത്രമായിരുന്നു തിരിച്ചറിയാൻ നവ ലിബറലിസത്തിന്റെ കാലം വരെ കാത്തിരിക്കേണ്ടിവന്നു.

90- കളോടെ ആഗോളവൽക്കരണ – ഉദാരവൽക്കരണനയങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയപ്പോൾ, പൊതു സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിറ്റുതുലയ്ക്കാൻ തുടങ്ങിയപ്പോൾ, നീതി തേടി പോയവരെല്ലാം ആക്ടിവിസത്തിന്റെ ഉദാരവത്കൃത മുഖം കണ്ട് ഞെട്ടി. ബാൽക്കോ കേസോടെ, പാവപ്പെട്ടവന്റെ കോടതി കയറ്റം അവസാനിച്ചു. തുടർന്നിങ്ങോട്ട്, വിദ്യാഭ്യാസ കച്ചവടത്തിന്റെ അരിയിട്ടുവാഴ്ച നടത്തിയ ഉണ്ണികൃഷ്ണൻ കേസ്, പരിസ്ഥിതി ബോധത്തെ കൊഞ്ഞണം കാട്ടിയ നർമ്മദ കേസ് എന്നിവയിലെല്ലാം ഗവൺമെന്റ് നടപ്പാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളെ എല്ലാ അർഥത്തിലും ഞങ്ങൾ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി പ്രസ്താവങ്ങളാണ് ഇന്തയുടെ പരമോന്നത കോടതിയും ഹൈക്കോടതികളും നടത്തിവരുന്നത്. ഇവിടെയെല്ലാം ഭരണകൂട ഉപകരണം എന്ന ജോലി ഇന്ത്യൻ ജുഡീഷ്യറി ഭംഗിയായി നിറവേറ്റി വന്നു എന്ന് കാണാം….
മുതലാളിത്ത വളർച്ചയെ കയ്യ്-മെയ്യ് മറന്ന് പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടവും അതിന്റെ കോടതിയും ജനകീയ സമരങ്ങളെ ഭയപ്പെടുകയും അതിൽ അലോസരപ്പെടുകയും ചെയ്യുന്നതിൽ ആരും ഉത്കണ്ഠപ്പെടേണ്ടതില്ല….

യാതൊരുവിധ ബഹുജന ബന്ധവും ഇല്ലാത്ത ചിലർ, റോഡിലും റോഡ് മാർജിനിലും മാത്രമൊതുങ്ങുന്ന നിരോധനം ജനകീയ കൂട്ടായ്മകളെ ബാധിക്കില്ല എന്ന് വാദിച്ച് മുഖം രക്ഷിക്കാനിറങ്ങിയിട്ടുണ്ട്.

നീതിന്യായവ്യവസ്ഥ സ്വീകരിച്ചിരിക്കുന്ന സാമ്രാജ്യത്വ – ആഗോളവൽക്കരണ നിലപാടിനെ മറച്ച് പിടിക്കാൻ ഇതൊന്നും പോര എന്ന് ഇവർ തിരിച്ചറിയുന്നത് നന്ന്….

Posted in തരംതിരിക്കാത്ത | Tagged , , , | ഒരു അഭിപ്രായം ഇടൂ

ദേശീയ പാത 30 മീറ്റ­റില്‍ നാലു­വ­രി­യായി സര്‍ക്കാര്‍ നേരിട്ട് നിര്‍മ്മി­ക്കുക


ബി.­ഒ.ടി സമ്പ്രദായം തള്ളി­ക്ക­ള­യുക

വിക­സനം എന്നത് പശ്ചാ­ത്തല വിക­സനമെന്ന് ലളി­ത­വ­ത്ക­രിക്കുകയും അത് പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ടി­സി­പ്പേ­ഷന്‍ (പി.­പി.­പി) എന്ന ഓമ­ന­പ്പേ­രില്‍ സ്വകാ­ര്യ­വ­ത്ക­ര­ണ­ത്തി­ലൂടെ മാത്രമേ നടക്കൂ എന്ന നില­പാട് കേര­ള­ത്തില്‍ അടി­ച്ചേല്‍പ്പി­ക്കാ­നുള്ള ശ്രമം നടക്കു­ക­യാ­ണ്.  കേര­ള­ത്തിലെ പ്രധാന ദേശീയ പാത­കളായ എന്‍.­എച്ച് 47 – ഉം 17 – ഉം ബി.­ഒ.ടി അടി­സ്ഥാ­ന­ത്തില്‍ നിര്‍മ്മി­ക്ക­ണ­മെന്ന ചില കേന്ദ്ര­ങ്ങ­ളുടെ പിടി­വാശി ഇതിന്റെ ഭാഗ­മാ­ണ്. ദേശീയ പാതാ­നിര്‍മ്മാണം പൂര്‍ണ്ണ­മായും സ്വകാര്യ നിയ­ന്ത്ര­ണ­ത്തി­ലാ­ക്കു­കയും അവര്‍ക്ക് പലി­ശയും ലാഭവും തിരികെ കിട്ടുന്ന കാല­ത്തോളം പാത­യില്‍ ചുങ്കം പിരിച്ച് അത് പ്രവര്‍ത്തി­പ്പി­ക്കു­ന്ന­തിന് അവ­കാശം കൊടു­ക്കു­കയും കാല­ങ്ങള്‍ക്കു­ശേഷം നാടിന് അത് തിരികെ തരു­മെന്നും പറ­യുന്ന രീതി­ക്കാണ് (ബില്‍ഡ്, ഓപ്പ­റേ­റ്റ, ട്രാന്‍സ­ഫര്‍) ബി.­ഒ.ടി എന്നു­പ­റ­യു­ന്ന­ത്. ദേശീയ പാത­ക­ളി­ലൂടെ കടന്ന് പോകുന്ന വാഹ­ന­ങ്ങള്‍ കിലോ മീറ്റ­റിന് 3.50 രൂപ­വരെ ടോള്‍ നല്‍ക­ണ­മെന്നും അല്ലാ­ത്ത­വര്‍ ഈ പാത­യി­ലേക്ക് പ്രവേ­ശി­ക്കു­ന്ന­തിനെ നിയ­ന്ത്രി­ക്കു­മെ­ന്നു­മുള്ള പ്രഖ്യാ­പനം കേരളം പോലെ രാഷ്ട്രീയ പ്രബു­ദ്ധ­ത­യുള്ള സ്ഥലത്ത്  പ്രച­രിപ്പി­ക്കു­ന്ന­തില്‍ മൂല­ധന ശക്തി­കള്‍ വിജ­യി­ച്ചി­രി­ക്കു­ക­യാ­ണ്. കര­മ­ട­ക്കു­ന്ന­വര്‍ മാത്രം വോട്ട് ചെയ്താല്‍ മതി എന്ന നില­പാ­ടില്‍ നിന്ന് ഏറെ­യൊന്നും വ്യത്യ­സ്തവു­മല്ല ഇത്.
സഞ്ചാര സ്വാത­ന്ത്ര്യം പൗരന്റെ മൗലി­കാ­വ­കാ­ശവും നിര­വ­ധി­യായ അവ­കാശ സമര – പോരാ­ട്ട­ങ്ങ­ളി­ലുടെ നേടി­യെ­ടു­ത്ത­തു­മാ­ണ്. റോഡ് മുത­ലാ­ൡാര്‍ ഇപ്പോള്‍ തയ്യാ­റാ­ക്കിയി­രി­ക്കുന്ന കിലോ മീറ്റ­റിന് 17 കോടി­യെന്ന ഭീമ­മായ എസ്റ്റി­മേ­റ്റിന്, ഗവണ്‍മെന്റ് ഗ്രാന്റായി അനു­വ­ദിക്കുന്ന നാല്‍പ്പത് ശത­മാനം തുക­കൊണ്ട്, കേര­ള­ത്തിന് അനു­യോ­ജ്യ­മായ ദേശീയ പാത നിര്‍മ്മി­ക്കാ­വുന്ന­താ­ണ്. അപ്രകാരം നിര്‍മ്മി­ക്കാന്‍ തയ്യാ­റ­ല്ലെന്നും ബി.­ഒ.ടി മാത്രമേ പോംവ­ഴി­യുള്ളൂ എന്നു­മുള്ള കേന്ദ്ര ഗവണ്‍മെന്റ് നില­പാട് തികച്ചും ജന­വി­രു­ദ്ധ­മാ­ണ്. കുടി­വെ­ള്ളം, ഗതാ­ഗ­തം, വൈദ്യുതി തുട­ങ്ങിയ ജന­ങ്ങള്‍ പൊതു­വായി ഉപ­യോ­ഗി­ക്കുന്ന മേഖ­ല­ക­ളി­ലൊ­ന്നിലും ബി.­ഒ.ടി സമ്പ്ര­ദായം അഗീ­ക­രി­ക്കാനാ­വി­ല്ല. വന്‍കിട ഇപ­ഭോ­ക്താ­ക്ക­ളില്‍നിന്ന് പ്രത്യേകം ചാര്‍ജ്ജ് ഈടാക്കു­ന്ന­തി­നു­പ­കരം അവര്‍ക്കും കൂടി സഹാ­യ­ക­മായ വിധ­ത്തില്‍ ജന­ങ്ങ­ളില്‍ നിന്നാകെ ഫീസീ­ടാ­ക്കാ­നുള്ള ഏത് തരം നീക്ക­ത്തെയും ചെറുത്ത് തോല്‍പ്പി­ക്കാന്‍ ജന­കീയ പ്രസ്ഥാ­ന­ങ്ങള്‍ മുന്നോ­ട്ടു­വ­രേ­ണ്ട­തു­ണ്ട്.
ഈ പദ്ധ­തി­യില്‍ ഒരു വരിക്ക് മൂന്നേമു­ക്കാല്‍ മീറ്റര്‍ വീതിയില്‍­ നാല് വരി റോഡും അനുന്ധ സംവി­ധാ­ന­ങ്ങളും നിര്‍മ്മി­ക്കാന്‍ ശരാ­ശരി 20 മീറ്റര്‍ വീതി മതി­. എന്നാല്‍ കേര­ള­ത്തില്‍ ഇപ്പോള്‍ നട­ക്കുന്ന പ്രച­രണം 45 മീറ്റ­റില്‍ ദേശീയ പാത വരാന്‍പോകു­ക­യാ­ണെന്നും ചില വിക­സന വിരു­ദ്ധര്‍ അതിനെ എതിര്‍ക്കു­ന്നു­വെ­ന്നു­മാ­ണ്. ദീര്‍ഘ ദൂര യാത്ര­ക്കാ­രുടെ സുര­ക്ഷ, സൗകര്യം  എന്നി­വ­യു­ടെ­യൊ­ക്കെ­പ്പേ­രില്‍ നമ്മുടെ നാടിന്റെ പൊതു­സ്വ­ത്തായ ദേശീയ പാത ബി.­ഒ.ടി മുത­ലാ­ളി­മാര്‍ക്ക് തീറെ­ഴുതി കൊടു­ക്കാ­നുള്ള നീക്കം നട­ത്തു­ന്നതും കേര­ള­ത്തിലെ സാധാ­ര­ണ­ക്കാരെവരെ ഈ സ്ഥല­മെ­ടു­പ്പിന് അനു­കൂ­ല­മായി ചിന്തി­പ്പി­ക്കുന്നതും ജനത്തെ അണി­നി­ര­ത്തി­ തന്നെ ചെറു­ക്കേ­ണ്ട­തു­ണ്ട്. 90 മീറ്റ­റില്‍ ദേശീയ പാത വരുന്നു എന്ന് കേള്‍ക്കു­മ്പോള്‍ പലരും അത്ഭുതം കൂറുകയാ­ണ്. എന്നാല്‍ ദേശീയ പാത 47 ഉം, 17 ഉം 45 മീറ്റ­റില്‍ വിക­സി­പ്പി­ക്കു­മ്പോള്‍ അവ രണ്ടും കൂടി ആകെ 90 മീറ്റര്‍ സ്ഥലം കേര­ള­ത്തില്‍ എടുക്കും  എന്നും കേരളം നിരാ­ക­രി­ച്ച. എക്‌സ്പ്രസ്സ് ഹൈവേ­യുടെ പ്രച്ഛന്ന വേഷ­ത്തി­ലുള്ള വര­വാ­ണിതെന്നു­മുള്ള യാഥാര്‍ത്ഥ്യം കേര­ള­ത്തിലെ ഒരു മാദ്ധ്യ­മവും ചര്‍ച്ച­യ്‌ക്കെ­ടു­ക്കു­ന്നില്ല. കേര­ള­ത്തിലെ മാദ്ധ്യ­മ­ങ്ങ­ളേയും ഉദ്യോ­ഗ­സ്ഥ­മേ­ധാ­വി­ക­ളെയും രാഷ്ട്രീയ നേതൃ­ത്വ­ത്തെയും സ്വാധീ­നി­ക്കു­വാന്‍ ഹൈവേ മാഫി­യയ്ക്ക് കഴി­ഞ്ഞി­രി­ക്കുന്നു എന്നാണ് ഇത് തെളി­യി­ക്കു­ന്ന­ത്.
നിര്‍ദ്ദിഷ്ട രൂപ­ത്തില്‍ ദേശീ­യ­പാത വിക­സി­പ്പി­ക്കു­മ്പോള്‍, റോഡിന്റെ വീതി­യേ­ക്കാ­ളു­പ­രി, പാരി­സ്ഥി­തിക പ്രശ്‌ന­ങ്ങള്‍, പുന­ര­ധി­വാ­സ­മി­ല്ലാത്ത കുടി­യൊ­ഴി­പ്പി­ക്ക­ലു­കള്‍, സാധാ­ര­ണ­ക്കാ­രുടെ സഞ്ചാര സ്വാത്ര­ന്ത്ര്യം, അഴി­മതി തുട­ങ്ങിയ വിഷ­യ­ങ്ങളും കൂടി ചര്‍ച്ച­ചെ­യ്യേ­ണ്ട­തുണ്ട്. കേര­ള­ത്തിലെ ഗതാ­ഗ­ത­പ്രശ്‌നം കേവലം രണ്ട് ഹൈവേ­ക­ളുടെ വിക­സ­ന­വു­മായി മാത്രം ബന്ധ­പ്പെ­ട്ട­ത­ല്ല. റോഡ്, റെയില്‍, ജല, വ്യോമ ഗതാ­ഗത മേഖ­ല­കളെ സമ­ഗ്ര­മായി കണ്ടു­കൊണ്ട് കേന്ദ്ര­മാ­ന­ദ­ണ്ഡ­ങ്ങള്‍ക്കുപ­രി­യായി കേര­ള­ത്തിന്റെ സവി­ശേ­ഷ­പ്ര­ശ്‌ന­ങ്ങളെ കണ്ടു­കൊ­ണ്ടുള്ള സമ­ഗ്രവും ശാസ്ത്രീ­യ­വു­മായ ഗതാ­ഗ­ത­വി­ക­സന നയം കേര­ള­ത്തില്‍ ഉണ്ടാ­വേ­ണ്ട­തു­ണ്ട്.
ബി.­ഒ.ടി അടി­സ്ഥാ­ന­ത്തി­ല­ല്ലാതെ 30 മീറ്റ­റില്‍  ദേശീയ പാത വിക­സി­പ്പി­ക്കു­ന്ന­തിന് കേര­ള­ത്തിലെ 10 ജില്ല­ക­ളിലെ പദ്ധതി ബാധിത ജന­ങ്ങള്‍ അടക്കം തയ്യാ­റാ­യി­രി­ക്കു­മ്പോള്‍ അതിനെ അംഗീ­ക­രി­ക്കാ­തെ­യുള്ള നില­പാ­ടെ­ടു­ക്കു­ന്നത് ദേശീയ പാത­യുടെ വിക­സനം തട­യു­ന്ന­തിന് തുല്യ­മാണ്.  ബി.­ഒ.ടി ഒഴി­വാ­ക്കി, 30 മീറ്റ­റില്‍ ദേശീ­യ­പാത നാലു­വ­രി­യായി വിക­സി­പ്പി­ക്കാം. അതി­നാ­വ­ശ്യ­മായ സ്ഥലം കേര­ള­ത്തിലെ 5 ജില്ല­ക­ളില്‍ ലഭ്യ­മാ­യി­രി­ക്കു­കയും മറ്റ് 5 ജില്ല­ക­ളിലെ ജന­ങ്ങള്‍ അത്ത­ര­ത്തില്‍ സ്ഥലം വിട്ടു നല്‍കാന്‍ തത്വ­ത്തില്‍ സമ്മ­തി­ച്ചി­രിക്കെ 45 മീറ്റ­റില്‍ തന്നെ സ്ഥലം എടു­ക്ക­ണ­മെന്ന നില­പാട് ഭൂ സംബ­ന്ധ­മായ പുതിയ അസ്വ­സ്ഥ­ത­ക­ളി­ലേക്ക് കേര­ളത്തെ നയി­ക്കും. കേര­ള­ത്തിലെ നാലു­വ­രി­യാ­യുള്ള ദേശീയ പാത വിക­സനം ഒരു മരീ­ചി­ക­യായി തുട­രു­കയും ചെയ്യും.

Posted in തരംതിരിക്കാത്ത | ഒരു അഭിപ്രായം ഇടൂ

കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം (via ജഗദീശിന്റെ മലയാളം വെബ് ലോഗ്)


http://georos.blogspot.com/2010/05/blog-post_27.html BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമാത്തി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു. പ്രധാന പ്രശ്നം, 1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുത … Read More

via ജഗദീശിന്റെ മലയാളം വെബ് ലോഗ്

Posted in തരംതിരിക്കാത്ത | ഒരു അഭിപ്രായം ഇടൂ

വിക­സ­ന­ത്തി­ന്റെ രാ­ഷ്ട്രീ­യം (via നീതി­വി­ശേഷം)


വി­ക­സ­ന­ത്തി­ന് രാ­ഷ്ട്രീ­യ­മു­ണ്ടെന്നും അ­തില്‍ പ­ര­മ ദ­രി­ദ്ര­രു­ടെയും ദ­രി­ദ്ര­രു­ടെയും സാ­ധാ­ര­ണ­ക്കാ­രു­ടെയും താ­ല്­പ­ര്യ­ങ്ങള്‍­ക്ക­നു­സ­രി­ച്ചു­ള്ള വിക­സ­ന ചര്‍­ച്ച­ക­ളല്ല കേ­ര­ള­ത്തില്‍ ന­ട­ക്കു­ന്ന­തെ­ന്നു­മു­ള്ള വ­സ്തു­ത തു­റ­ന്നു­കാ­ട്ടേ­ണ്ട­തുണ്ട്.

വിക­സ­ന ചര്‍­ച്ച­ക­ളില്‍ സു­സ്ഥി­രവും ജ­ന­പ­ക്ഷവും പു­രോ­ഗ­മ­ന­പ­ര­വുമാ­യ കാ­ഴ്­ച­പ്പാ­ടി­ന് കേ­ര­ള­സ­മൂ­ഹ­ത്തില്‍ സ്വീ­കാര്യ­ത കു­റ­യു­കയും പക­രം ജ­ന­മ­ന­സ്സുകള്‍ മു­ത­ലാ­ളി­ത്ത വിക­സ­ന കാ­ഴ­ച്­പ്പാ­ടി­ന­നു­സൃ­ത­മാ­യി പ­രു­വ­പ്പെ­ടു­കയും ചെ­യ്യു­ന്ന അ­പ­ക­ട­ക­രമാ­യ സാ­ഹ­ചര്യം കേ­ര­ള­ത്തില്‍ നി­ല­നില്‍ക്കു­ന്നു. ഈ സ്ഥി­തി­വി­ശേ­ഷ­ത്തി­ലാ­ണ് ആ­ഡം­ബര ഹൈ­വേ­കളും ഐ.ടി പാര്‍­ക്കു­കളും അ­മ്യൂ­സ്‌­മെന്റ് പാര്‍­ക്കു­കളും റി­സോര്‍­ട്ടു­ക­ളും കേ­ര­ള വി­ക­സ … Read More

via നീതി­വി­ശേഷം

Posted in തരംതിരിക്കാത്ത | ഒരു അഭിപ്രായം ഇടൂ

വിക­സ­ന­ത്തി­ന്റെ രാ­ഷ്ട്രീ­യം


വിക­സ­ന ചര്‍­ച്ച­ക­ളില്‍ സു­സ്ഥി­രവും ജ­ന­പ­ക്ഷവും പു­രോ­ഗ­മ­ന­പ­ര­വുമാ­യ കാ­ഴ്­ച­പ്പാ­ടി­ന് കേ­ര­ള­സ­മൂ­ഹ­ത്തില്‍ സ്വീ­കാര്യ­ത കു­റ­യു­കയും പക­രം ജ­ന­മ­ന­സ്സുകള്‍ മു­ത­ലാ­ളി­ത്ത വിക­സ­ന കാ­ഴ­ച്­പ്പാ­ടി­ന­നു­സൃ­ത­മാ­യി പ­രു­വ­പ്പെ­ടു­കയും ചെ­യ്യു­ന്ന അ­പ­ക­ട­ക­രമാ­യ സാ­ഹ­ചര്യം കേ­ര­ള­ത്തില്‍ നി­ല­നില്‍ക്കു­ന്നു. ഈ സ്ഥി­തി­വി­ശേ­ഷ­ത്തി­ലാ­ണ് ആ­ഡം­ബര ഹൈ­വേ­കളും ഐ.ടി പാര്‍­ക്കു­കളും അ­മ്യൂ­സ്‌­മെന്റ് പാര്‍­ക്കു­കളും റി­സോര്‍­ട്ടു­ക­ളും കേ­ര­ള വി­ക­സ­ന­ത്തി­ന്റെ മു­ഖ­മു­ദ്ര­യാ­യി വാ­ഴ്­ത്ത­പ്പെ­ടു­ന്നത്.
പൊ­തു­ജ­നാഭി­പ്രാ­യം രൂ­പ­പ്പെ­ടു­ത്തു­ന്ന­തില്‍ കേരള­ത്തില്‍ മു­ഖ്യ പ­ങ്ക് വ­ഹി­ക്കു­ന്ന മ­ദ്ധ്യ­വര്‍­ഗ്ഗ വ്യാ­മോ­ഹങ്ങ­ളെ നി­ഷ്­കൃഷ്ട­മാ­യി പരി­ശോ­ധി­ക്കു­വാനും വി­മര്‍­ശി­ക്കു­വാനും തി­രു­ത്തു­വാ­നും ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങള്‍ക്ക്് ക­ഴി­യാ­ത്തതാണ് ഈ തെറ്റായ വിക­സ­ന കാ­ഴ്­ച­പ്പാ­ട് ജ­ന­മ­ന­സ്സുക­ളെ കീ­ഴ­ട­ക്കു­ന്ന­തി­ന് കാ­രണമായി­രി­ക്കു­ന്നത്. പ­ല­പ്പോഴും രാ­ഷ്ട്രീ­യ രംഗ­ത്തെ വി­ഭാ­ഗീ­യ­ത­യു­ടെ വി­ഴു­പ്പ­ല­ക്ക­ലി­ലും സ­ഖാ­ക്കള്‍­ക്കെ­തിരായ മാദ്ധ്യ­മ വി­മര്‍­ശനങ്ങ­ളെ പ്രതി­രോ­ധി­ക്കുന്നതിനും ത­ങ്ങ­ളു­ടെ സ­മ­യ­വും ഊര്‍­ജ്ജവും ചെ­ല­വി­ടേ­ണ്ടി­വ­രു­ന്ന­തിനാല്‍ ഇ­ട­തു­പ­ക്ഷ ബ­ദല്‍ കാ­ഴ്­ച­പ്പാ­ടുക­ളെ സം­ബ­ന്ധി­ച്ച ചര്‍­ച്ച­കള്‍ ഫ­ല­പ്ര­ദ­മാ­യി ഉ­യര്‍­ത്തുവാ­നോ, നി­ല­പാ­ടുക­ളെ ശക്തി­യു­ക്തം അ­വ­ത­രി­പ്പി­ച്ച് ജന­ത്തെ കൂ­ടെ നി­റു­ത്തുവാനോ ഇ­ട­തു­പക്ഷ സൈ­ദ്ധാ­ന്തി­കര്‍­ക്ക് ക­ഴി­യു­ന്നു­മില്ല.

വാ­ഹ­ന­പ്പെ­രു­പ്പ­ത്തി­ന­നു­സ­രി­ച്ച് റോ­ഡു­വി­ക­സി­ക്കേണ്ടേ, ടൂ­റി­സ­ം സാ­ധ്യ­ത­കള്‍ പ്ര­യോ­ജ­ന­പ്പെ­ടു­ത്തേ­ണ്ടേ, ഐ.ടി മേ­ഖ­ല­യില്‍ സാദ്ധ്യ­ത കി­ട്ടാന്‍ ഐ.ടി പാര്‍­ക്കു­കള്‍ ഉ­ണ്ടാ­കേണ്ടേ, കാര്‍ഷി­ക മേ­ഖ­ല ത­ള­രു­മ്പോള്‍ വ്യ­വ­സാ­യ­ത്തി­നായി സ്ഥ­ല­മെ­ടു­ക്കു­ന്ന­തില്‍ എ­ന്താ തെറ്റ്, നിര്‍മ്മാ­ണ മേ­ഖ­ല­യില്‍ വ­ളര്‍­ച്ച­യു­ണ്ടാ­യാല­ല്ലേ തൊ­ഴി­ല­വസ­രം കൂടൂ, ന­മ്മു­ടെ ത­രി­ശു­നി­ല­ങ്ങ­ളു­ടെ വി­ല­വര്‍­ദ്ധി­ക്കൂ, വി­മാ­ന­ത്താവ­ളം വ­ന്നാ­ലെ­ന്താ പ്ര­ദേ­ശം വി­ക­സി­ക്കു­മ­ല്ലോ….. എന്നിങ്ങ­നെ­യു­ള്ള വാ­ദ­ങ്ങള്‍ കേ­ര­ള­ത്തി­ലെ സാ­ധാ­ര­ണ­ക്കാരൂം പ­ട്ടി­ണി­പ്പാ­വ­ങ്ങളുംവ­രെ ഉ­യര്‍ത്തു­ക പ­തിവാ­യി­രി­ക്കു­ന്നു.

ഇത്ത­രം മ­ദ്ധ്യ­വര്‍­ഗ്ഗ ആ­ശയങ്ങള്‍ ത­ങ്ങ­ളു­ടെ സ്വ­ന്തം അ­ഭി­പ്രായ­മെ­ന്ന് ക­രുതി ഓ­മ­നി­ക്കു­ന്ന സാ­ധാ­ര­ണ­ക്കാ­രെ ഒ­രി­ക്കലും കു­റ്റ­പ്പെ­ടുത്താന്‍ ക­ഴി­യില്ല. അ­ടി­സ്ഥാ­ന­പ­ര­മായി, ത­നി­ക്ക്, ഇ­ന്നോ, നാളെയോ പ്ര­യോജ­നം ചെ­യ്യു­ന്നതല്ല ഈ വിക­സ­ന സ്വ­പ്‌­ന­മെ­ന്നത് അവ­രെ പ­റ­ഞ്ഞു­മ­ന­സ്സി­ലാ­ക്കു­വാന്‍ യാ­തൊ­രു­ശ്ര­മവും ആ­രു­ടെ ഭാ­ഗ­ത്തു­നിന്നും ഇ­വിടെ ന­ട­ക്കു­ന്നില്ല. മു­ഖ്യ­ധാ­രാ ഇ­ടു­തുപ­ക്ഷം ആ­ക്ര­മ­ണ­ത്തി­ന്റെയും കീ­ഴ­ട­ക്ക­ലി­ന്റെയും വ്യാ­പ­ന­ത്തി­ന്റെയും പാ­ത­യില്‍ നിന്ന് പ്രതി­രോ­ധ­ത്തി­ന്റെ, കീ­ഴ­ട­ങ്ങ­ലിന്റെ പാ­ത­യി­ലേ­ക്കുള്‍­വ­ലി­ഞ്ഞി­രി­ക്കു­ന്നു. വി­ഭാ­ഗീ­യ­ത­യു­ടെ നി­റ­മില്ലാതെ, വി­മര്‍­ശ­ന സ്വ­യം­വി­മര്‍­ശ­ന­ങ്ങള്‍ ന­ടത്തുവാന്‍ ക­ഴി­യാ­ത്ത­ത­ര­ത്തില്‍ സി.പി.എം അ­ട­ക്ക­മു­ള്ള ഇ­ട­തു­പ­ക്ഷ പാര്‍­ട്ടി­ക­ളില്‍ ഉള്‍­പ്പാര്‍­ട്ടി ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ക­രുത്തും ചോര്‍­ന്നു പോ­യി­രി­ക്കുന്നു. വ­ലതു­പ­ക്ഷ രാ­ഷ്ട്രീ­യ­ത്തില്‍ ഇത്ത­രം നി­ല­പാ­ടു­കള്‍­ക്കെ­തി­രാ­യി നി­ല­കൊ­ള്ളു­വാന്‍ സാ­ദ്ധ്യ­ത­യു­ണ്ടാ­യി­രു­ന്ന ഗാ­ന്ധി­യന്‍ധാ­ര അ­പ്ര­ത്യ­ക്ഷ­മാ­യ­തി­നാല്‍ അ­വി­ടെയും പ്ര­തീ­ക്ഷ­യ്­ക്ക് വ­ക­യില്ല. മാ­ദ്ധ്യ­മ­ങ്ങ­ളില്‍ സാ­യി­നാ­ഥി­നെ അ­നു­ക­രി­ക്കു­ന്ന­വ­രാ­യി­പ്പോലും ആ­രു­മില്ലാ­ത്ത­തി­നാല്‍ അ­വരും അ­റിഞ്ഞും അ­റി­യാ­തെയും സാ­ധാ­ര­ണ­ക്കാ­രെ വ­ഴി­തെ­റ്റി­ക്കു­ന്ന­തില്‍ വ്യാ­പൃ­ത­രാ­യി­രി­ക്കു­ന്നു.
മു­ത­ലാ­ളി­ത്തം സാ­മ്പത്തി­ക കു­ഴ­പ്പ­ത്തി­ലാ­യെന്ന­ത് വലി­യൊ­രു വാര്‍­ത്ത­യാ­യെ­ങ്കിലും ഉ­ത്തേ­ജ­ക പാ­ക്കേ­ജു­ക­ളു­ടെ ആ­വ­ശ്യ­കത­യെ കു­റി­ച്ച് വേ­വ­ലാ­തി­പ്പെട്ടതല്ലാ­തെ സോ­ഷ്യ­ലി­സ­ത്തി­ന്റെ പ്ര­സ­ക്തി­യെ­പ്പ­റ്റി സ­മൂ­ഹ­ത്തില്‍ ഒ­രു ചര്‍­ച്ചയും ന­യി­ക്കു­വാന്‍ ആര്‍ക്കും ക­ഴി­ഞ്ഞില്ല. ഇ­ത് ഇ­ട­തുപ­ക്ഷം നേ­രി­ടു­ന്ന പ്ര­തി­സ­ന്ധി­യു­ടെ ആ­ഴം വ്യ­ക്ത­മാ­ക്കുന്നു. മ­ദ്ധ്യ­വര്‍­ഗ്ഗവും മാ­ദ്ധ്യ­മങ്ങളും ചേര്‍­ന്ന് സൃ­ഷ്ടി­ച്ച മാ­യി­ക­വ­ല­യ­ത്തില്‍­പ്പെ­ട്ട, ജീവി­ത ല­ക്ഷ്യ­ങ്ങ­ളു­മാ­യി പര­ക്കം പാ­യു­ന്ന­, സ­മൂ­ഹ­ത്തിലെ മാ­റ്റ­ങ്ങ­ളു­ടെ ചു­ക്കാന്‍ പി­ടി­ക്കേണ്ട യു­വ­ത്വ­ത്തി­ന്റെ കഥയും വ്യ­ത്യ­സ്­തമല്ല.

കേ­ര­ള­ത്തി­ലെ ഉ­യര്‍­ന്ന ഇ­ട­ത്ത­ര­ക്കാ­രാ­യ­ 10 ശ­ത­മാ­നം പേര്‍ സ­മ്പ­ത്തി­ന്റെ 42 ശ­ത­മാ­ന­ത്തി­ല­ധി­കം ക­യ്യാ­ളു­ന്ന­വ­രാ­ണെന്നും ഭൂപ­രി­ഷ്­കര­ണം വ­ഴി പാ­വ­പ്പെ­ട്ടവ­ന് ല­ഭി­ച്ച ഭൂമി­പോലും ഇ­ത്ത­ര­ക്കാരും മാ­ഫി­യ­കളും ചേര്‍­ന്ന് സൃ­ഷ്ടി­ച്ച അ­വി­ശു­ദ്ധ കൂ­ട്ടു­കെ­ട്ട് ക­യ്യ­ട­ക്കി­ക്കൊ­ണ്ടി­രി­ക്കു­യാ­ണെന്നും നി­രവ­ധി പോ­രാ­ട്ട­ങ്ങ­ളി­ലൂ­ടെ വി­കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ട്ട ഭൂ­മി ഇ­ന്ന് ഏ­താനും പേ­രു­ടെ ക­ര­ങ്ങ­ളി­ലേ­ക്ക് കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടു­ക­യാ­ണെന്നും ഉ­റ­ക്കെ­പ്പ­റ­യാന്‍ കേ­ര­ള­ത്തില്‍ അ­ധി­കം പേര്‍ ഇല്ലാ­താ­യി­രി­ക്കുന്നു. ഇ­ന്ന് ‘വാ­ഹ­ന­മില്ലാ­ത്ത­വ­ര്‍ ആ­രുണ്ട്്’ എന്ന ചോ­ദ്യം ഉ­ന്ന­യി­ച്ച്, കാ­ര്യങ്ങ­ളെ ല­ളി­ത­വല്‍­ക്ക­രി­ക്കു­ന്ന­വ­രു­ടെ മു­ന്നി­ലേ­ക്ക്, എ­ന്റെ പ­ഞ്ചായ­ത്ത് വാര്‍­ഡി­ലെ 20 ശ­ത­മാ­നം പേര്‍ക്കു­പോലും കാര്‍­വാ­ങ്ങാ­നു­ള്ള ശേ­ഷി­യി­ല്ലെന്നും ശേ­ഷി­ക്കു­ന്ന 80 ശ­ത­മാ­നം പേര്‍­ക്കു­വേ­ണ്ടി­യു­ള്ള വി­ക­സ­ന­ത്തെ­ക്കു­റി­ച്ച് ഇ­വി­ടെ ഒ­രു­ചര്‍­ച്ചയും ന­ട­ക്കു­ന്നില്ലെന്നും ആര്‍­ജ്ജ­വ­ത്തോ­ടെ പ­റ­യാന്‍ മ­ല­യാ­ളി­യെ ഇ­നിയും പ്രാ­പ്­ത­നാ­ക്കേ­ണ്ടി­യി­രി­ക്കുന്നു.

വി­ക­സ­ന­കാ­ര്യ­ത്തില്‍ വ­ല­തു­പ­ക്ഷ­ത്തിനും ഇ­ട­തു­പ­ക്ഷ­ത്തിനും ഒ­രേ സ്വ­ര­മെന്ന­ത് പാ­വ­പ്പെ­ട്ടവ­ന് ഭീ­ഷ­ണി­യാ­ണെ­ന്ന് തു­റ­ന്ന് ­കാ­ട്ടേ­ണ്ടി­യി­രി­ക്കുന്നു. വി­ക­സ­ന­ത്തി­ന് രാ­ഷ്ട്രീ­യ­മു­ണ്ടെന്നും അ­തില്‍ പ­ര­മ ദ­രി­ദ്ര­രു­ടെയും ദ­രി­ദ്ര­രു­ടെയും സാ­ധാ­ര­ണ­ക്കാ­രു­ടെയും താ­ല്­പ­ര്യ­ങ്ങള്‍­ക്ക­നു­സ­രി­ച്ചു­ള്ള വിക­സ­ന ചര്‍­ച്ച­ക­ളല്ല കേ­ര­ള­ത്തില്‍ ന­ട­ക്കു­ന്ന­തെ­ന്നു­മു­ള്ള വ­സ്തു­ത തു­റ­ന്നു­കാ­ട്ടേ­ണ്ട­തുണ്ട്.

Posted in politics, law, thoughts, peoples science | Tagged , , , , | 1 അഭിപ്രായം

മാ­വോ­യി­സ്­റ്റു­കള്‍ ഉ­ണ്ടാ­കു­ന്ന­തെന്തു­കൊ­ണ്ട്


ദേശീ­യ­പാ­ത 45 മീ­റ്റര്‍ ആ­യി ത­ന്നെ പ­ണിയ­ണം എ­ന്ന മു­ത­ലാ­ളി­മാ­രു­ടെ സ­മ്മര്‍­ദ്ദ ത­ന്ത്ര­ത്തി­ന് കേ­ര­ള­ത്തി­ലെ മു­ഖ്യ­ധാ­രാ രാ­ഷ്ട്രീ­യ പാ­ര്‍­ട്ടി­കള്‍ വ­ഴ­ങ്ങു­ന്നു…… ഇ­വര്‍ ആ­രു­ടെ കൂ­ടെ­യാണ്???
കു­ടി­യി­റ­ക്ക­പ്പെ­ടു­ന്ന ല­ക്ഷ­ങ്ങ­ളും, ആ­ഡം­ബ­ര അ­നാവ­ശ്യ ഹൈ­വേ­മൂ­ലം ത­കര്‍­ക്ക­പ്പെ­ടാന്‍ പോ­കു­ന്ന കേ­ര­ള­ത്തി­ന്റെ ദുര്‍­ബ­ല പ­രി­സ്ഥി­തി­യും, ടോളും പ്ര­വേ­ശ­ന നി­യ­ന്ത്ര­ണവും മൂ­ലം സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യം എ­ന്ന മൗ­ലി­കാ­വ­കാ­ശം ക­വര്‍­ന്നെ­ടു­ക്ക­പ്പെ­ടു­ന്ന പൗ­ര­ന്മാരും ഒ­രു­വ­ശത്തും ആ­ഗോ­ള­വല്‍­ക്കര­ണം തു­റ­ന്നി­ട്ടി­രി­ക്കു­ന്ന വാ­തി­ലി­ലൂ­ടെ സര്‍­ക്കാര്‍ സ­ഹാ­യ­ത്തോ­ടെ കോ­ടി­കള്‍ വെ­ട്ടി­പ്പ് ന­ട­ത്താ­നി­റ­ങ്ങി­യി­രി­ക്കു­ന്ന ബി.ഒ.ടി മു­ത­ലാ­ളി­മാര്‍ മ­റു­വ­ശത്തും നില്‍­ക്കു­ന്ന ഈ പോ­രാ­ട്ട­ത്തില്‍ മാ­ധ്യ­മ­ങ്ങളും ഉ­യര്‍­ന്ന മ­ദ്ധ്യ­വര്‍­ഗ്ഗവും പ­ണാ­ധി­പ­ത്യവും ചെ­ലു­ത്തു­ന്ന സ്വാ­ധീ­ന­ത്തി­ന് വ­ഴ­ങ്ങാ­ത്ത ര­ണ്ട് മു­തിര്‍­ന്ന രാ­ഷ്ട്രീ­യ നേ­താ­ക്കള്‍ കേ­ര­ള­ത്തി­ലു­ണ്ടെന്ന­ത് കേ­വ­ലാ­ശ്വാ­സ­മെ­ങ്കിലും പ­ക­രുന്നു. ന­ന്ദി……. യാ­ഥാര്‍­ത്ഥ­ത്തില്‍ ഇ­പ്പോള്‍ ഉ­ദ്ദേ­ശി­ക്കു­ന്ന രീ­തി­യില്‍, ചി­ല­യി­ട­ങ്ങ­ളില്‍ പ­ണി­ത് തു­ട­ങ്ങി­യി­രി­ക്കു­ന്ന­മാ­തൃ­ക­യില്‍ നാ­ലു­വ­രി­യായി ഹൈ­വേ വി­ക­സി­പ്പി­ക്കു­ന്ന­തി­ന് 19.5 മീ­റ്റര്‍ മ­തി­യെ­ന്നി­രിക്കെ കേ­ര­ള­ത്തില്‍ ന­ടന്ന പൊ­തു ചര്‍­ച്ച­ക­ളു­ടെ ഫ­ല­മായി, അ­തി­നാ­വ­ശ്യ­മായ 30 മീ­റ്റ­ര്‍ സ്ഥ­ലം വിട്ടു­കൊ­ടു­ക്കാന്‍ കേ­ര­ളജ­ന­ത ത­യ്യാ­റാ­യ­താണ്. അ­ത് 45 മീ­റ്റ­റി­ല്‍ പ­ണി­താ­ലേ മ­തി­യാ­വൂ എ­ന്ന് വാ­ശി­പി­ടി­ക്കു­ന്ന­വര്‍ വീണ്ടും കി­നാ­ലൂ­രു­കള്‍ സൃ­ഷ്ടി­ക്കാന്‍ വഴി­യൊ­രു­ക്കു­ക­യാണ്. ന­ന്ദി­ഗ്രാമും സിം­ഗൂരും പോ­ലെ ത­ല്­പ­ര­ക­ക്ഷി­കള്‍­ക്ക് വ­ള­രാനും മു­ത­ലെ­ടു­ക്കാനും അ­വസ­രം നല്‍­കു­കയാ­ണ്…..വാ­ശി­പി­ടി­ക്കു­ക­യാ­ണ്… ഫ­ലം അ­ടു­ത്ത­നാ­ളു­കളി­ലൊന്നും നാ­ലു­വ­രിപ്പാ­ത കേ­ര­ള­ത്തില്‍ ന­ട­പ്പാ­കാന്‍ പോ­കു­ന്നില്ല എ­ന്ന­താണ്. കേ­ര­ള­വി­ക­സ­ന­ത്തെ തു­ര­ങ്കം വെ­യ്­ക്ക­ലെ­ന്ന ഗൂ­ഡ­ല­ക്ഷ്യം ഈ വാ­ശി­യു­ടെ പി­ന്നി­ലു­ണ്ടോ എ­ന്ന് സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കുന്നു. മ­റ്റ് സം­സ്ഥാ­ന­ങ്ങ­ളെ­പ്പോലെ കേ­രള­ത്തെ അ­സ്വ­സ്ഥ­ത­ബാധി­ത പ്ര­ദേ­ശ­മാ­ക്കു­ക­യാവും ഇ­തി­ന്റെ ഫലം. മാ­വോ­യി­സ്­റ്റു­കള്‍ ഉ­ണ്ടാ­കു­ന്ന­തെന്തു­കൊ­ണ്ട് എന്ന ചോ­ദ്യ­ത്തി­ന് ഉ­ത്ത­ര­മാ­യി നീ­ല­ക­ണ്ഠന്‍ പ­റ­യാന്‍ ഉ­ദ്ദേ­ശി­ച്ചി­രു­ന്നതും ഇ­തു­ത­ന്നെ­യാ­വ­ണം…..


Posted in തരംതിരിക്കാത്ത | Tagged , , | 1 അഭിപ്രായം

സ്വത്തി­ലെ കൂ­ട്ടു­ടമ­സ്ഥ­ത സ­മ­ത്വ­ത്തി­ലേ­ക്കു­ള്ള വഴി


മു­ഴു­വന്‍ പേ­രു­ടെയും പു­രോ­ഗ­തി­ക്ക് തു­ല്യാ­വ­കാ­ശവും തു­ല്യാ­വ­സ­രവും എ­ന്ന മു­ദ്രാ­വാ­ക്യ­മാ­ണ് ഇ­ത്ത­വണ­ത്തെ സാര്‍­വ്വ­ദേശിയ വ­നി­താ­ദി­ന­ത്തി­നു­ള്ളത്. പ­ക്ഷേ വ­നി­താ­ദി­നാ­ച­ര­ണ­ത്തി­ന്റെ ശ­താ­ബ്ദി വര്‍­ഷ­മാ­യിട്ടും ബ­ഹു­ഭൂ­രിപ­ക്ഷം സ്­ത്രീ­കള്‍ക്കും ഭൂ­മി­യിലും സ്വ­ത്തി­ലു­മു­ള്ള അ­വ­കാ­ശവും ഉ­പ­യോ­ഗ­വും നി­യ­ന്ത്ര­ണവും ഉ­ട­മ­സ്ഥ­തയും ഒ­ക്കെ സ്വ­പ്‌­നം മാ­ത്ര­മാ­യി തു­ട­രുന്നു. മ­റു­വശ­ത്ത് പു­രു­ഷ­കേ­സ­രികള്‍ ‘ജ­ന്മ­സി­ദ്ധവും ദൈ­വ­ദ­ത്ത­വുമാ­യ’ ത­ങ്ങ­ളു­ടെ സ്വ­ത്ത­വ­കാ­ശം അ­ഭം­ഗു­രം നി­ല­നിര്‍­ത്തുന്നു. ‘വി­വാ­ഹാന­ന്ത­ര സ്വ­ത്തില്‍ പു­രു­ഷ­നൊ­പ്പം സ്­ത്രീക്കും തു­ല്യാ­വ­കാ­ശം’ എ­ന്ന ആശ­യം പു­രു­ഷാ­ധിപ­ത്യ വ്യ­വ­സ്ഥ­യ്‌­ക്കെ­തി­രാ­യ സ­മ­രവും സ­മ­ത്വ­ത്തി­ലേ­ക്കു­ള്ള വ­ഴി­യി­ലെ ചെ­റു­തല്ലാ­ത്ത കാല്‍­വെ­യ്­പ്പു­മാ­ണ്.
ആ­ദ്യകാ­ല വര്‍­ഗ്ഗ-പൂര്‍­വ്വ ഘ­ട്ട­ത്തില്‍ ല­ളി­തമാ­യ ഉ­പ­ക­ര­ണ­ങ്ങളും ജീ­വ­നോ­പാ­ധി­കളും മാ­ത്ര­മാ­ണ് മ­നു­ഷ്യ­ന് സ്വ­ന്ത­മാ­യി ഉ­ണ്ടാ­യി­രു­ന്നത്. ഈ സ്വ­ത്തു­ക്ക­ളില്‍ സ്­ത്രീ­ക്കും പു­രു­ഷനും തു­ല്യാ­വ­കാ­ശം ഉ­ണ്ടാ­യി­രു­ന്നു­വെന്നും ച­രിത്രം സാ­ക്ഷ്യ­പ്പെ­ടു­ത്തുന്നു. എ­ന്നാല്‍ ക്രമേ­ണ കാ­ലി­വ­ളര്‍­ത്ത­ലും കൃ­ഷിയും ആ­രം­ഭി­ച്ച­തോടെ, ഭക്ഷ­ണം തേ­ടി അ­ല­യു­ന്ന സ്വ­ഭാ­വം മ­നു­ഷ്യന്‍ ഉ­പേ­ക്ഷി­ക്കു­കയും സമ്പ­ത്ത് വര്‍­ദ്ധ­മാ­ന­മായ തോ­തില്‍ ഉ­ണ്ടാ­കു­വാനും തു­ടങ്ങി. ഇങ്ങ­നെ കാ­ലി­വ­ളര്‍­ത്ത­ലി­ന്റെ ഭാ­ഗ­മാ­യി കാ­ലിക­ളെ മേ­യ്­ക്കു­വാ­നാ­യി പു­രു­ഷന്‍ വീ­ടി­നു പു­റത്തു­പോ­കേ­ണ്ടി­വ­രു­കയും പ്ര­സ­വ­ശേ­ഷം കു­ഞ്ഞി­നെ മു­ല­യൂ­ട്ടു­ന്ന സ്­ത്രീ­കള്‍ വീ­ട്ടി­ലി­രി­ക്കേ­ണ്ടി­വ­രു­ക­യും ഉ­ണ്ടായി. വീ­ട്ടി­ലി­രു­ന്ന സ്­ത്രീകള്‍­പോലും മണ്‍­പാ­ത്ര നിര്‍­മ്മാ­ണം തു­ണി­നെ­യ്­ത്ത് തു­ടങ്ങിയ ജോ­ലി­ക­ളില്‍ ത­ങ്ങ­ളു­ടെ സ­ഹ­ജ­മാ­യ അ­ദ്ധ്വാ­ന വാ­സ­ന ഉ­പ­യോ­ഗ­പ്പെ­ടുത്തി. ഇ­ത് പ­ക്ഷേ, പുതി­യൊ­രു അ­ദ്ധ്വാ­ന വി­ഭജ­നം സൃ­ഷ്ട­ിക്കു­കയും ക്രമേ­ണ പു­രുഷ­ന് സ്ത്രീ­യു­ടെ മേല്‍ സാ­മ്പ­ത്തി­കവും സാ­മൂ­ഹ്യ­വുമാ­യ മേ­ധാ­വി­ത്വം ന­ല്‍­കു­ന്ന­തി­ലേ­ക്ക് വ­ഴി­വെ­യ്­ക്കു­കയും ചെ­യ്തു. വീ­ടി­ന് വെ­ളി­യില്‍ പുതി­യ ഉ­ത്­പാ­ദ­നോ­പ­ക­ര­ണ­ങ്ങള്‍ സൃ­ഷ്ടി­ക്ക­പ്പെട്ടു. അ­വ­യുടെ­യൊ­ക്കെ ഉ­ടമ­സ്ഥ­ത പു­രു­ഷ­നി­ലേ­ക്ക് വന്നു­ചേരു­വാന്‍ തു­ടങ്ങി. ഇ­തോ­ടെ വീ­ട്ടി­നു­ള്ളില്‍ സ്­ത്രീ­കള്‍ ചെ­യ്­തു­വ­ന്ന അ­ദ്ധ്വാ­ന­ത്തി­ന്റെ സാ­മൂ­ഹ്യ സ്വ­ഭാ­വം ന­ഷ്ട­പ്പെട്ടു. സ്­ത്രീ-പുരു­ഷ ബ­ന്ധ­ത്തില്‍ മൗ­ലി­ക­മാ­യ മാ­റ്റ­ത്തിനും ഇ­ത് കാ­ര­ണ­മായി. ഇ­ങ്ങനെ, സ്വ­കാ­ര്യ സ്വ­ത്തി­ന്റെ ആ­വിര്‍­ഭാ­വ­ത്തോ­ടെ അ­തി­ന്റെ പിന്‍തു­ടര്‍­ച്ച ഉ­പ്പാക്കു­ക പു­രു­ഷ­ന്റെ പ്ര­ശ്‌­ന­മാ­യി മാ­റി­യതും ഏ­ക ഭര്‍­തൃ­കു­ടും­ബം എ­ന്ന സ്ഥാ­പ­ന­ത്തി­ന്റെ വ­ളര്‍­ച്ച­യ്­ക്ക് കാ­ര­ണ­മാ­യതും എംഗ­ത്സ് ത­ന്റെ വി­ഖ്യാ­ത­മാ­യ ‘കു­ടുംബം, സ്വ­കാ­ര്യ­സ്വത്ത്, ഭ­ര­ണ­കൂ­ടം ഇ­വ­യു­ടെ ഉ­ത്ഭവം’ എ­ന്ന കൃ­തി­യില്‍ വി­ശ­ദ­മാ­യി വി­വ­രി­ക്കു­ന്നു­ണ്ട്.
സ്വ­കാ­ര്യ­സ്വ­ത്തി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള വ്യ­ത്യസ്­ത വ്യ­വ­സ്ഥി­തി­ക­ളില്‍ ഒ­രു രൂ­പ­ത്തി­ല­ല്ലെ­ങ്കില്‍ മ­റ്റൊ­രു രൂ­പ­ത്തില്‍, വര്‍­ഗ്ഗ­പ­രമാ­യ അ­ടി­ച്ച­മര്‍­ത്ത­ലി­നൊ­പ്പം ലിം­ഗ­പ­രമാ­യ അ­ടി­ച്ച­മര്‍­ത്തലും ശ­ക്ത­മാ­യി നി­ല­നി­ന്നു പോന്നു. നാ­ടു­വാ­ഴി­ത്ത­ത്തി­ലെ കൂ­ട്ടു­കു­ടും­ബം മു­ത­ലാ­ളി­ത്വ­ത്തി­ലെ അ­ണു­കു­ടും­ബ­മാ­യി മാ­റി­യെ­ങ്കിലും സ്വ­ത്ത­വ­കാ­ശം ആ­ത്യ­ന്തി­ക­മാ­യി പു­രു­ഷ­ന്മാ­രു­ടെ കൈവ­ശം ത­ന്നെ തു­ടര്‍­ന്നു. 1956-ലെ ഹി­ന്ദു പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മ­വും 1925-ലെ ഇ­ന്ത്യന്‍ പിന്തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മവും സ്­ത്രീ­ക്ക് കു­ടും­ബ­സ്വ­ത്തി­ലു­ള്ള അ­വ­കാ­ശം അം­ഗീ­ക­രി­ച്ചു­വെ­ങ്കിലും ഫ­ല­ത്തില്‍ പ­രി­മി­തമായ ആ അ­വ­കാ­ശം പോലും പ­ല­പ്പോഴും അ­വള്‍­ക്ക് നി­ഷേ­ധി­ക്കപ്പെടു­ന്ന­താ­യി കാ­ണാം. നി­യ­മ­ത്തി­ന്റെ സ­മ്മര്‍­ദ്ദം മൂലം കു­ടും­ബ­സ്വ­ത്തില്‍ അം­ഗീ­ക­രി­ക്കു­ന്ന, പ­ല­പ്പോഴും നി­ഷേ­ധി­ക്കപ്പെടു­ന്ന ഈ അ­വ­കാ­ശം ആര്‍ജ്ജി­ത സ്വ­ത്തിലും സ്­ത്രീ­യു­ടെ അ­ദ്ധ്വാ­ന­ഫ­ല­മാ­യു­ണ്ടാ­കു­ന്ന സ്വ­ത്തി­ലും വി­വാ­ഹാന­ന്ത­ര സ്വ­ത്തിലും നല്‍­കു­വാന്‍ ന­മ്മു­ടെ സ­മൂ­ഹം ത­യ്യാ­റല്ലാ­യെന്ന­ത് ഇ­നിയും വേണ്ട­ത്ര ച­ര്‍­ച്ച­ചെ­യ്യ­പ്പെ­ടാ­ത്ത വലി­യൊ­രു വി­വേ­ച­ന­മാണ്. മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തില്‍ സ്­ത്രീ­കള്‍ സ്വ­ത­ന്ത്ര­ക­ളാ­ണെ­ന്ന് വാ­ദി­ക്കു­ന്നവര്‍­പോലും ഉ­ത്­പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥ­തയും അ­വ­കാ­ശവും അ­വ­ളു­മാ­യി പ­ങ്കു­വെ­യ്­ക്കു­വാന്‍ ത­യ്യാ­റല്ല എ­ന്ന് ചു­രു­ക്കം.
കേവ­ലം രാ­ഷ്ട്രീ­യമോ സാ­മൂഹ്യമോ ആ­യ അ­ധി­കാ­ര­ങ്ങള്‍ പ­ങ്കു­വെ­ച്ചാല്‍­പ്പോലും സ­മൂ­ഹ­ത്തി­ലെ നിര്‍­ണ്ണാ­യ­ക സ്വാധീ­ന ശ­ക്തിയാ­യ സ്വ­ത്തു­ടമ­സ്ഥ­ത സ്­ത്രീ­യു­മാ­യി കൈ­മാ­റാനും പ­ങ്കു­വെ­യ്­ക്കു­വാനും പു­രുഷന്‍ ത­യ്യാ­റാ­കാ­ത്തി­ട­ത്തോ­ളം മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തില്‍ സ്­ത്രീ-പുരു­ഷ സ­മ­ത്വ­ത്തി­ന് വേ­ണ്ടി­യു­ള്ള യ­ത്‌­നം അ­ധ­ര­വ്യാ­യാ­മ­മാ­യി നി­ല­നില്‍­ക്കു­മെ­ന്ന­തി­ന് സംശ­യം വേണ്ട.
പു­രുഷ­ന് ഭൂ­മി­യി­ലേയും സ്വ­ത്തി­ലേയും അ­വ­കാ­ശം ജ­ന്മ­സി­ദ്ധ­മാ­ണെ­ന്ന് അം­ഗീ­ക­രി­ക്കു­വാന്‍ ത­യ്യാ­റാ­കു­ന്ന മ­ത-സാ­മൂ­ഹ്യ നേ­തൃ­ത്വം, സ്­ത്രീ­ക്ക് പ­ക്ഷേ ആ അ­വ­കാ­ശം നല്‍­കു­വാന്‍ ത­യ്യാ­റല്ല. നി­രവ­ധി വ്യ­ക്തി­ക­ളു­ടെയും പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ­യും ശ്രമ­ഫ­ല­മായും നി­യ­മ­നിര്‍­മ്മാ­ണ­ങ്ങ­ളി­ലൂ­ടെ­യും പ­രി­മി­തമാ­യ ചി­ല അ­വ­കാ­ശ­ങ്ങള്‍ സ്വ­ത്തില്‍ സ്­ത്രീ­ക്ക് അ­നു­വ­ദി­ക്കു­വാന്‍ ഇ­ട­യാ­യി­ട്ടു­ണ്ടെ­ങ്കിലും അതു­പോലും നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­താ­യി­ട്ടാ­ണ് അ­നു­ഭ­വ­ങ്ങള്‍ തെ­ളി­യി­ക്കു­ന്നത്. ഹി­ന്ദു പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മ­ത്തി­ന്റെയും മേ­രി റോ­യി കേ­സി­നെ തു­ടര്‍­ന്നു­ള്ള കൃ­സ്­ത്യന്‍ പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­ത്തി­ന്റെയും ഫ­ല­പ്ര­ാ­പ്­തി പരി­ശോ­ധി­ച്ചാല്‍ അവ ബോ­ധ്യ­പ്പെ­ടു­ന്ന­താണ്. നി­ല­വി­ലു­ള്ള നി­യ­മ­ങ്ങള്‍ ഫ­ല­പ്ര­ദ­മാ­യി ന­ട­പ്പാ­ക്ക­പ്പെ­ടാ­ത്ത­താ­ണ് അത്ത­രം പ­രാ­ജ­യ­ങ്ങള്‍­ക്ക് കാ­ര­ണ­മെ­ങ്കില്‍ വി­വാ­ഹാന­ന്ത­ര സ്വ­ത്തിലും സ്­ത്രീ­കള്‍ സ്വ­ന്ത­മാ­യി ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തിലും അ­വള്‍­ക്കു­ള്ള അ­വ­കാ­ശം ഇ­നിയും സ­മൂ­ഹ­ത്തില്‍ അം­ഗീ­ക­രി­ക്ക­പ്പെ­ടു­കയോ അ­നു­വ­ദി­ക്ക­പ്പെ­ടു­കയോ ചെ­യ്­തി­ട്ടില്ല.
സ്വത്തും സ­മ്പ­ത്തി­ന്മേ­ലു­ള്ള അ­ധി­കാ­രവും നി­ല­നില്‍­പ്പി­ന്റെ അ­ടിസ്ഥാ­ന ഘ­ട­ക­മാ­യി ക­ണ­ക്കാ­ക്ക­പ്പെ­ടു­മ്പോള്‍, ഇ­വ­യില്‍ അ­വ­കാ­ശാ­ധി­ക­ര­ങ്ങ­ളില്ലാ­ത്ത സ്ത്രീ കൂ­ടു­തല്‍ ചൂ­ഷ­ണ­ത്തി­ന് വി­ധേ­യ­മാവു­ക സ്വാ­ഭാ­വി­കമാണ്. ഭൂ­മി­യു­മാ­യി ഏ­റെ അ­ടു­ത്ത് ബ­ന്ധ­പ്പെ­ടു­ന്ന­വളാ­ണ് സ്­ത്രീ. കൃ­ഷി­യി­ലും, കൃ­ഷി­പ്പ­ണി­യി­ലും, ഭൂ­സം­ര­ക്ഷ­ണ­ത്തി­ലും, ഭ­ക്ഷ്യ വി­ള­പ­രി­പാ­ല­ന­ത്തി­ലും, സം­സ്­ക­ര­ണ­ത്തിലും ഒ­ക്കെ സു­പ്രധാ­ന പ­ങ്ക് വ­ഹി­ക്കുന്ന­ത് സ്­ത്രീ­യാണ്. ഇ­ന്ത്യ­യി­ലെ കാര്‍ഷിക തൊ­ഴില്‍ ശ­ക്തി­യു­ടെ 70 ശ­ത­മാ­നവും സ്­ത്രീ­ക­ളാണ്. എ­ന്നാല്‍ ആ ഭൂ­മി­യു­ടെ സ്വ­ത­ന്ത്രമാ­യ ഉ­പ­യോ­ഗാ­ധിക­ര­മോ, ഉ­ട­മ­സ്ഥാ­വകാമോ അ­വള്‍­ക്കില്ല. ഭൂ­മി­യി­ത­ര സ­മ്പ­ത്തി­ലെ – സ്ഥാ­വ­ര ജം­ഗ­മ വ­സ്­തു­ക്ക­ളു­ടെ – ഉ­ട­മ­സ്ഥ­ത­യിലും ഈ സ്ഥി­തി വ്യ­ത്യ­സ്­തമല്ല. കു­ടും­ബ­ത്തില്‍ ഇ­വ­യെല്ലാം കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ന്നത്, വാ­ങ്ങി­ക്ക­പ്പെ­ടു­ന്നത്, ചു­മ­ത­ല­പ്പെ­ടു­ത്ത­പ്പെ­ടു­ന്നത്, ഉ­ട­മ­സ്ഥ­പ്പെ­ടു­ത്ത­പ്പെ­ടു­ന്നത് പു­രുഷ­ന്റെ പേ­രില്‍ മാ­ത്രം.
പു­രുഷ­ന് തോ­ന്നു­മ്പോ­ഴെല്ലാം ആ­രു­ടെയും ആ­നു­വാ­ദ­മില്ലാ­തെ ത­നിച്ച് ഈ സ്വ­ത്തു­ക്കള്‍ വില്‍ക്കാം മ­റ്റു­ള്ള­വര്‍­ക്ക് കൈ­മാ­റ്റം ചെ­യ്യാം, പ­ണ­യ­പ്പെ­ടു­ത്താം, അ­വ­യു­ടെ ജാ­മ്യ­ത്തില്‍ മ­റ്റ് ആ­സ്­തി­കളും വ­രു­മാ­നവും സ­മ്പാ­ദി­ക്കാം, സം­രം­ഭ­ങ്ങള്‍ പ­ടു­ത്തു­യര്‍­ത്താം. ഭാ­ര്യയും അ­മ്മയും സ­ഹോ­ദ­രിയും മ­ക­ളു­മാ­യ സ്­ത്രീ, പു­രു­ഷ­ന്റെ ഭൂ­മി­യില്‍ എ­പ്പോള്‍ വേ­ണ­മെ­ങ്കിലും കു­ടി­യി­റ­ക്ക­പ്പെ­ടാ­വു­ന്ന കു­ടി­കി­ട­പ്പു­കാ­രി­യാ­യി തു­ട­രുന്നു. സ­മൂ­ഹ­ത്തി­ലെ കു­ടും­ബ­ഭാ­രം പേ­റു­ന്ന സ്­ത്രീ­യു­ടെ അവ­സ്ഥ­പോലും ഇ­തില്‍ നിന്നും ഏ­റെ വ്യ­ത്യ­സ്­ത­മല്ല എ­ന്നു­കാ­ണാം. സ്­ത്രീ­ക­ളു­ടെ സാ­മ്പ­ത്തി­കവും സാ­മൂ­ഹ്യ­വുമാ­യ പി­ന്നോ­ക്കാ­വ­സ്ഥ­യു­ടെ പ്രധാ­ന കാ­ര­ണ­മാ­യി സ്വ­ത്തി­ലു­ള്ള അ­വകാ­ശ നി­ഷേ­ധം പ്ര­വര്‍­ത്തി­ക്കു­ന്നു.
ഒ­രു കു­ടും­ബാം­ഗ­ത്തി­ന്റെ അ­വ­കാ­ശ­ത്തി­ലു­പരി, ത­ന്റെ അ­ദ്ധ്വാ­ന­ത്തി­ന്റെ പ­ങ്ക് എ­ന്ന രൂ­പ­ത്തിലും സ്­ത്രീ­ക്ക് സ്വ­ത്തില്‍ അ­വ­കാ­ശ­മുണ്ട്, അര്‍­ഹ­ത­യു­ണ്ട്. സ്­ത്രീ­യു­ടെ കാ­ണാ­പ്പ­ണി­യെ­കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍ ധാ­രാ­ള­മാണ്. ഈ കാ­ണാ­പ്പ­ണിയും സ്വ­ത്ത് സ­മ്പാ­ദ­നവും ത­മ്മി­ലു­ള്ള ബ­ന്ധവും തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്. ഒ­രു പാ­ച­ക­ക്കാ­രി­യുടെ, തൂ­പ്പു­കാ­രി­യു­ടെ, അ­ല­ക്കു­കാ­രി­യു­ടെ, ആ­യ­യു­ടെ, കൂ­ട്ടി­രി­പ്പു­കാ­രി­യു­ടെ, കാ­വല്‍­ക്കാ­രി­യു­ടെ – അങ്ങനെ നി­രവ­ധി റോ­ളു­കള്‍ ഒ­രു കു­ടും­ബ­ത്തില്‍ ഏ­ക­യാ­യി ന­യി­ക്കു­ന്ന­വ­ളാ­ണ് സ്­ത്രീ. ഇ­വ­യ്‌­ക്കോ­രോ­ന്നിനും പ്ര­ത്യേകം, പ്ര­ത്യേ­കം ആ­ളെ ശ­മ്പ­ള­ത്തിന് വെ­യ്‌­ക്കേ­ണ്ടി­വ­രു­മാ­യി­രു­ന്നെ­ങ്കില്‍ പു­രുഷ­ന് അവ­ന്റെ ഒ­രു വ­രു­മാ­നവും മ­തി­യാ­കാ­തെ വ­രുകയും ഇ­ക്ക­ണ്ട സ്വ­ത്തൊ­ക്കെ കു­ടും­ബ­ങ്ങ­ളില്‍ ആര്‍­ജ്ജി­ക്കാന്‍ ക­ഴി­യാ­തെ­വ­രുകയും ചെ­യ്യു­മാ­യി­രുന്നു. പു­തി­യ, പുതി­യ നി­ക്ഷേ്­പ­ങ്ങള്‍ക്കും സ്വ­ത്ത് സ­മ്പാ­ദ­ന­ത്തിനും പ­രുഷ­നെ പ്രാ­പ്­ത­നാ­ക്കു­ന്ന­തില്‍ വലി­യൊ­രു പ­ങ്ക്, സ്­ത്രീ­യു­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള യാ­തൊ­രു മൂ­ല്യവും പ്ര­തി­ഫ­ല­മില്ലാ­ത്ത കാ­ണാ­പ്പ­ണി­ക്കാണ്. ആ­ഴ­ത്തില്‍ പരി­ശോ­ധി­ച്ചാല്‍ പു­രു­ഷന്‍ ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തി­ന് പു­റമേ, പാ­രമ്പ­ര്യ സ്വ­ത്തി­ല്‍ അവ­ന് ല­ഭി­ക്കു­ന്ന അ­വ­കാ­ശ­ത്തി­നു­പി­ന്നി­ലും സ്­ത്രീ­യു­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള സ­ഹ­ന­ങ്ങ­ളു­ടെ ക­ഥ­യു­ണ്ട­ന്നു­കാ­ണാം. ഒ­ട്ടു­മി­ക്ക വീ­ടു­ക­ളിലും ഈ കാ­ണാ­പ്പ­ണി­യു­ടെ മൂ­ല്യത്തിനു­പു­റമേ, സ്­ത്രീ­യു­ടെ സ്വന്തം തൊ­ഴിലില്‍ നി­ന്നുള്ള വ­രു­മാ­നവും പു­രുഷ­ന്റെ സ്വ­ത്തു­സ­മ്പാ­ദ­ന നി­ക്ഷേ­പ­ത്തി­ലെ പ്രധാ­ന ഭാ­ഗ­മാ­കു­ന്നു­ണ്ട്. കൂ­ടാ­തെ ഭര്‍­തൃ­ഗൃ­ഹ­ത്തില്‍ വീ­ടു­വെ­യ്­ക്കു­ന്ന­തി­ന്റെയും സ്ഥ­ലം വാ­ങ്ങു­ന്ന­തി­ന്റെയും മ­റ്റ് സ്ഥാ­വര – ജം­ഗ­മ വ­സ്­തു­ക്കള്‍ സ­മ്പാ­ദി­ക്കു­ന്ന­തി­ന്റെയും നി­ക്ഷേ­പ­മാ­യി വര്‍ത്തി­ക്കുന്നത് പ­ല­പ്പോഴും അ­വള്‍­ക്ക് സ്­ത്രീ­ധ­ന­മാ­യി ല­ഭി­ക്കു­ന്ന സ്വര്‍­ണ്ണവും പ­ണവും ഒ­ക്കെ­യാണ്. വി­വാ­ഹാന്ത­രം കു­ടും­ബം ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തില്‍ സ്­ത്രീ­യു­ടെ വി­യര്‍പ്പും പങ്കും ഉ­ണ്ടെ­ന്ന് ചു­രുക്കം. ‘ഏ­തു­പു­രു­ഷ­ന്റെയും വി­ജ­യ­ത്തി­ന് പി­ന്നില്‍ ഒ­രു സ്­ത്രീ­യു­ണ്ടാവും’ എ­ന്ന് ചൊല്ലി ന­ട­ക്കു­ന്ന­വര്‍ അ­വ­ള്‍ക്ക് സ്വ­ത്തില്‍ അ­വ­കാ­ശം നല്‍­കു­ന്ന­തി­ന് ത­യ്യാ­റല്ലാ­യെന്നും സാ­രം.
ഇങ്ങ­നെ ജീ­വി­ത­ത്തി­ലെ മ­റ്റു­പ­ല­മേ­ഖ­ല­ക­ളി­ലെയും പോ­ലെ വ­രുമാ­നോ­ത്­പാ­ദ­ന­ത്തിലും തു­ല്യമാ­യ പ­ങ്കാ­ളി­ത്തം സ്­ത്രീ­ക്കു­ണ്ടെ­ങ്കിലും അ­വ­ളു­ണ്ടാ­ക്കു­ന്ന വ­രു­മാ­നം ക­വര്‍­ന്നെ­ടുത്ത്, അ­തു­പ­യോ­ഗി­ച്ച് സ­മ്പ­ത്തു­ണ്ടാ­ക്കി ആ സ്വ­ത്തു­ക്ക­ളു­ടെ ബ­ല­ത്തി­ല്‍ അവ­ളെ ചൂഷ­ണം ചെ­യ്യു­ന്ന­രീതി­യാ­ണ് നി­ല­നില്‍­ക്കുന്ന പു­രു­ഷാ­ധിപ­ത്യ വ്യ­വ­സ്ഥ­യ്­ക്കുള്ളത്. ഈ സാ­ഹ­ച­ര്യ­ത്തില്‍ വി­വാ­ഹ­മോച­നമോ മ­റ്റെ­ന്തെ­ങ്കിലും കു­ടും­ബ­ച്ഛി­ദ്ര­ങ്ങളോ നി­മി­ത്തം ഭര്‍­തൃ­ഗൃ­ഹം ഉ­പേ­ക്ഷി­ക്കേ­ണ്ടി­വ­രു­ന്ന സ്­ത്രീ­ക്ക് മാതൃ (പിതൃ) ഗൃ­ഹ­ത്തില്‍ അ­ഭ­യ­മി­ല്ലെ­ങ്കില്‍ പെ­രു­വഴിയോ തൂ­ക്കുക­യറോ മാത്രം ശ­ര­ണാ­മായുള്ള അ­വ­സ്ഥ­യാ­ണ് ന­മ്മു­ടെ സ­മൂ­ഹ­ത്തി­ലു­ള്ളത്. കു­ടും­ബ ബ­ന്ധ­ങ്ങള്‍ കൂ­ടു­തല്‍ കൂ­ടു­തല്‍ ശി­ഥി­ല­മാ­യി കൊ­ണ്ടി­രി­ക്കു­ന്ന കേ­ര­ള സ­മൂ­ഹ­ത്തി­ലെ സ്­ത്രീ, വള­രെ വലി­യ സ­ങ്കീര്‍ണ്ണതയാണ് ഈ കാ­ര്യ­ത്തില്‍ നേ­രി­ടു­ന്ന­ത്. 2008 – ലെ ഗാര്‍ഹി­ക പീ­ഡ­ന നി­രോ­ധ­ന നി­യ­മ­ത്തി­ലെ 17-ാം വ­കുപ്പ് ­പ്ര­കാ­രം സ്­ത്രീ­ക്ക് താന്‍ പ­ങ്കു­പാര്‍­ത്തി­രു­ന്ന വീ­ട്ടില്‍ താ­മ­സി­ക്കു­ന്ന­തി­നു­ള്ള അ­വ­കാ­ശം ല­ഭി­ച്ചത്, സ്ത്രീ പദ­വി സം­ര­ക്ഷ­ണ­ത്തി­ലെ ഒ­രു നാ­ഴി­ക­കല്ലാണ്. എ­ന്നാല്‍ ഇ­ത്ത­ര­ത്തി­ലുള്ള റെ­സി­ഡന്‍­സ് ഒര്‍ഡര്‍ ല­ഭി­ക്കു­ന്ന സ്­ത്രീ­യു­ടെ അവസ്ഥ, ഒ­ഴി­പ്പി­ക്കല്‍ ഭീ­ഷ­ണി­ക്ക് താല്‍­ക്കാലി­ക സ്റ്റേ വാ­ങ്ങി­യി­രി­ക്കുന്ന ഒ­രു കു­ടി­കി­ട­പ്പു­കാര­ന്റെ അ­വ­സ്ഥ­യില്‍ നിന്നും ഒ­ട്ടും ഭേ­ദ­വുമല്ല. ഈ വ­കു­പ്പ് സ്വ­ത്തി­ന്റെ ഉ­ട­മസ്ഥ­ത­യോ, ത­ന്റേതാ­യ അം­ശം ഭാ­ഗി­ച്ചു­കി­ട്ടു­ന്നതിനോ അ­വള്‍­ക്ക് അ­വ­കാ­ശം നല്‍­കു­ന്നില്ല. ഭര്‍­തൃ വീ­ട്ടില്‍ താ­മ­സി­ക്കാന്‍ നിര്‍­വ്വാ­ഹ­മില്ലാ­തെ വേര്‍­പെ­ട്ടു­താ­മ­സി­ക്കാന്‍ ത­യ്യാ­റാ­കു­ന്ന സ്­ത്രീ­ക്ക് ത­ന്റെ ജീ­വി­തകാ­ല സ­മ്പാദ്യം മു­ഴു­വന്‍ അ­യാള്‍­ക്ക് നല്‍­കി പോ­രേ­ണ്ടി­വ­രു­ന്ന അ­വ­സ്ഥ ത­ന്നെ­യാ­ണ് നി­ല­നില്‍­ക്കു­ന്ന­ത്.
ജ­സ്­റ്റി­സ് വി.ആര്‍ കൃ­ഷ്­ണ­യ്യര്‍ അ­ദ്ധ്യ­ക്ഷനാ­യ നി­യ­മ പ­രി­ഷ്‌കാ­ര ക­മ്മീ­ഷനും സംസ്ഥാ­ന സര്‍­ക്കാ­രി­ന്റെ വ­നി­താ­ന­യവു­മൊ­ക്കെ വി­വാ­ഹാന­ന്ത­ര സ്വ­ത്തില്‍ സ്­ത്രീ­ക്ക് അ­വ­കാ­ശം നല്‍­ക­ണ­മെ­ന്ന് നിര്‍­ദ്ദേ­ശ­മു­യര്‍­ത്തി­യി­ട്ടു­ണ്ടെ­ങ്കിലും ഫ­ല­പ്ര­ദ­മാ­യ ന­ട­പ­ടി­ക­ളൊന്നും ത­ന്നെ നാ­ളി­തുവ­രെ ഉ­ണ്ടാ­യി­ട്ടില്ല. ഇ­തി­നായി കൂ­ടുതല്‍ പ­ങ്ക് വ­ഹി­ക്കേണ്ട കേ­ന്ദ്ര­ഗ­വണ്‍­മെന്റി­ന് മു­ന്നില്‍, ഈ വിഷ­യം ശ­ക്ത­മാ­യി ഉ­യര്‍­ത്തു­വാന്‍ ഇ­വി­ടു­ത്തെ ജന്‍­ഡര്‍ ഗ്രൂ­പ്പു­കള്‍­ക്ക് ക­ഴി­ഞ്ഞി­ട്ടു­മില്ല. ഇ­തി­നാ­വ­ശ്യമാ­യ ബ­ഹു­ജ­ന സ­മ്മര്‍­ദ്ദ­മോ, സ­മ്മതിയോ ഇ­നിയും ഉ­യര്‍­ന്നു­വ­ന്നി­ട്ടു­മില്ല. വി­വാ­ഹാന­ന്ത­ര സ്വ­ത്തി­ലെ കൂ­ട്ടു­ടമ­സ്ഥ­ത ഒരു ഔ­ദാ­ര്യമല്ല, അ­വ­കാ­ശ­മാ­ണ് എ­ന്ന് സ്­ത്രീ­കളും തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്.

Posted in തരംതിരിക്കാത്ത | ഒരു അഭിപ്രായം ഇടൂ